ബോംബിടുമെന്ന് ഭീഷണി; മലയാളി യുവതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ


വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉയർത്തുകയും ഉദ്യോഗസ്ഥനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ, കോഴിക്കോട് സ്വദേശിനി പോലീസ് പിടിയിൽ. ഫെബ്രുവരി മൂന്നിന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ, മാനസി സതീബൈനു എന്ന യുവതിയാണ് അറസ്റ്റിലായത്. കൊൽക്കത്തയിലേക്ക് പോകാനാണ് ഇവർ വിമാനത്താവളത്തിലെത്തിയത്.

യാത്രക്കാരെ കടത്തിവിടുന്ന നടപടിക്രമങ്ങൾക്കിടയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗിനെ യുവതി മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തിയ മാനസി, തനിക്ക് കൊൽക്കത്തയിലേക്ക് പോകാനുള്ളതാണെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും സന്ദീപിനോട് ആവശ്യപ്പെട്ടു. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നതിനാൽ കാത്തിരിക്കണമെന്ന് സന്ദീപ് മാനസിയോട് വ്യക്തമാക്കി.

ഇതോടെ പ്രകോപിതയായ യുവതി ആക്രോശിക്കുകയും തനിക്ക് എത്രയും വേഗം കൊൽക്കത്തയിൽ എത്താൻ സാധിച്ചില്ലെങ്കിൽ വിമാനത്താവളത്തിൽ ബോംബ് ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ സന്ദീപിനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. മാനസി തന്റെ ഷർട്ടിന്റെ കോളറിൽ പിടിക്കുകയും തള്ളുകയും ചെയ്‌തെന്ന് സന്ദീപ് പറഞ്ഞു. തുടർന്ന്, സിഐഎസ്എഫ് അധികൃതർ ഇവരെ പോലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

article-image

stt

You might also like

  • Lulu Exchange
  • Straight Forward

Most Viewed