5 ജി ആപ്ലിക്കേഷനുകൾ‍ക്ക് 100 ലാബുകൾ‍


5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കും. പുതിയ ശ്രേണിയിലുള്ള അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സാക്ഷാത്കരിക്കുന്നതിന്, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലാബുകളിൽ ഉൾക്കൊള്ളുന്നു.

രാജ്യത്ത് ആർ‍ട്ടിഫിഷ്യൽ‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോർ‍ ഇന്ത്യ’, മേക്ക് എഐ വർ‍ക്ക് ഫോർ‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങൾ‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങൾ‍ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകൾ‍ക്ക് തുടക്കമിടും.

നിലവിൽ‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കർ‍ സേവനം കൂടുതൽ‍ മേഖലകളിൽ‍ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾ‍ക്കായി ഡിജി ലോക്കറിൽ‍ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ‍ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾ‍ക്ക് കൈമാറുന്നതിനുൾ‍പ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിർ‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ഇ കോർ‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചു, പാൻ കാർ‍ഡ് തിരിച്ചറിയൽ‍ കാർ‍ഡ് ആയി അംഗികരിക്കും. കെവൈസി ലളിത വത്കരിക്കും, മൂന്ന് വർ‍ഷത്തിനകം ഒരു കോടി കർ‍ഷകർ‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ‍ നൽ‍കും, പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകൾ‍ രാജ്യത്താകെ തുടങ്ങും.

article-image

gdxdgh

You might also like

Most Viewed