എംഎസ്എംഇകൾക്കുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്കീം 9000 കോടി രൂപ ഉപയോഗിച്ച് നീട്ടും


കൊവിഡ് പ്രതിസന്ധി ബാധിച്ച മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വലിയ ആശ്വാസമായി എംഎസ്എംഇകൾക്കുള്ള ക്രെഡിറ്റ് ഗ്യാരൻ്റി സ്കീം 9000 കോടി രൂപ ഉപയോഗിച്ച് നീട്ടുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. എംഎസ്എംഇകൾക്ക് 2 ലക്ഷം കോടി രൂപ വായ്പ നൽകാൻ ഇത് സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ദുരിതമനുഭവിക്കുന്നതും ഫണ്ടില്ലാത്തതുമായ MSME മേഖലയിലേക്കുള്ള ഫണ്ട് ഒഴുക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർദ്ദിഷ്ട പദ്ധതി 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

ആദായ നികുതി പരിധി അഞ്ച് ലക്ഷത്തിൽ‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയർ‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാർ‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തിൽ‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവർ‍ ഇനി മുതൽ‍ ആദായ നികുതി അടക്കേണ്ടതില്ല. ആദായ നികുതിയിൽ‍ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്. കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈൽ‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളിൽ‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകൾ‍, ക്യാമറ ലെൻസ് എന്നിവയുടെയും വില കുറയും. എഫനോൾ‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയിൽ‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

രാജ്യത്ത് ആർ‍ട്ടിഫിഷ്യൽ‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോർ‍ ഇന്ത്യ’, മേക്ക് എഐ വർ‍ക്ക് ഫോർ‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങൾ‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങൾ‍ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകൾ‍ക്ക് തുടക്കമിടും. നിലവിൽ‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കർ‍ സേവനം കൂടുതൽ‍ മേഖലകളിൽ‍ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾ‍ക്കായി ഡിജി ലോക്കറിൽ‍ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ‍ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾ‍ക്ക് കൈമാറുന്നതിനുൾ‍പ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിർ‍മല സീതാരാമൻ പ്രഖ്യാപിച്ചു.

article-image

dhdfhft

You might also like

Most Viewed