രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയാൻ സാധ്യത


രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് പെട്രോൾ, ഡീസൽ വില കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്. നിലവിൽ, ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി മന്ത്രി ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി ഇന്ധനവില പരിഷ്കരിച്ചിട്ടില്ല.
ഇന്ധനവില പരിഷ്കരിക്കാത്തതോടെ പെട്രോളിയം കമ്പനികൾ തിരിച്ചടികൾ നേരിട്ടിരുന്നു. ഇക്കാലയളവിലുണ്ടായ നഷ്ടമാണ് ഇപ്പോൾ നികത്തുന്നത്. കണക്കുകൾ പ്രകാരം, 2023 ജനുവരി ആദ്യ വാരത്തിൽ ഡീസലിന്റെ നഷ്ടം 11 രൂപയിൽ നിന്ന് 13 രൂപയായാണ് ഉയർന്നത്. അസംസ്കൃത എണ്ണയുടെ വില ബാരലിന് 102.97 ഡോളറായി വർദ്ധിച്ചിട്ടും, പൊതുമേഖലാ എണ്ണ കമ്പനികൾ വില വർദ്ധിപ്പിച്ചിരുന്നില്ല.
t