2024ഓടെ ഇന്ത്യയിലെ റോഡുകളെ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തും; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി


2024ഓടെ ഇന്ത്യയിലെ റോഡുകളെ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഗ്രീൻ ഹൈഡ്രജൻ സമീപഭാവിയിൽ ഏറ്റവും വലിയ ഊർജസ്രോതസ്സാവുമെന്നും അദ്ദേഹം പറഞ്ഞു.  ലോകോത്തര നിലവാരമുള്ള റോഡുകളാണ് ഇന്ത്യയിൽ നിർമിക്കുന്നത്. 2024ഓടെ ഇന്ത്യയിലെ റോഡുകളെ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു −എഫ്.ഐ.സി.സി.ഐ വാർഷിക കോൺഫറൻസിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.  

2024ഓടെ ഗതാഗത ചിലവ് കുറക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 16 ശതമാനമാണിത്. 2024ഓടെ ഇത് ഒമ്പത് ശതമാനത്തിലേക്ക് കുറക്കും. നിർമാണരംഗത്ത് സ്റ്റീലിന്‍റെ ഉപയോഗം കുറക്കാനും പകരം ഉപയോഗിക്കുന്ന വസ്തുക്കളിൽ കൂടുതൽ കേന്ദ്രീകരിക്കാനുമാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.    വൈമാനിക−റോഡ് ഗതാഗത−റെയിൽവേ രംഗത്തും രാസവസ്തു−വളം നിർമാണ മേഖലയിലും സമീപഭാവിയിൽ തന്നെ പ്രധാന ഊർജസ്രോതസായി ഗ്രീൻ ഹൈഡ്രജൻ മാറും. ഗ്രീൻ ഹൈഡ്രജന്‍റെ ആഗോള നിർമാണ കേന്ദ്രമാകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

article-image

rydrtyt

You might also like

  • Lulu Exchange
  • Straight Forward

Most Viewed