അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ബാൽക്കണിയിൽനിന്ന് വലിച്ചെറിഞ്ഞ് അധ്യാപിക

അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ബാൽക്കണിയിൽനിന്ന് വലിച്ചെറിഞ്ഞ് അധ്യാപിക. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഡൽഹിയിലെ നഗർ നിഗം സർക്കാർ സ്‌കൂളിൽ ഇന്ന് രാവിലെ 11.15നാണ് സംഭവം. ദേഷ്യത്തിലായിരുന്ന അധ്യാപിക ഒന്നാം നിലയിലെ ക്ലാസ് റൂമിന്‍റെ ബാൽക്കണിയിൽനിന്ന് കുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു.
ഇതിനു മുമ്പ് ഇവർ കത്രിക ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഗീതാ ദേശ്വാൾ എന്ന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
uftuf