പുതുവർഷം മുതൽ കേരളത്തിൽ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് നിർബന്ധമാക്കും


2023 ജനുവരി മുതൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് നിർബന്ധമായും നടപ്പിലാക്കണമെന്ന് നിർദേശം നൽകി ചീഫ് സെക്രട്ടറി വി.പി. ജോയ്. സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പഞ്ചിംഗ് നിർബന്ധമാക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് നൽകി. 

പഞ്ചിംഗ് സംബന്ധിച്ച മുൻ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമാണെന്നും അദേഹം അറിയിച്ചു.

article-image

tdrtdr

You might also like

  • Straight Forward

Most Viewed