ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതിക്ക് 16 വർഷത്തിന് ശേഷം ജാമ്യം

ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതിക്ക് സുപ്രീംകോടതിയുടെ ജാമ്യം. 16 വർഷമായി ജയിലിൽ കഴിയുന്ന ഫറൂഖിനാണ് കോടതി ജാമ്യം നൽകിയത്. ഗോധ്ര ട്രെയിൻ തീവെപ്പ് നടന്ന സമയത്ത് കല്ലെറിഞ്ഞു എന്നുള്ളതാണ് ഫാറൂഖിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.
ഗുജറാത്ത് കലാപക്കേസിലെ പല പ്രതികൾ ജയിൽ മോചിതരായതാണെന്നും എന്തുകൊണ്ട് ഗോധ്ര കേസിലെ പ്രതികൾക്ക് ജാമ്യം നൽകി കൂടായെന്ന് കഴിഞ്ഞ തവണ ജാമ്യഹരജി പരിഗണിക്കവെ സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചിരുന്നു.
തീവെപ്പിനെ തുടർന്ന് 58 പേരാണ് ട്രെയിനിലുള്ളിൽ വെന്ത് മരിച്ചത്. തീപിടിച്ച ട്രെയിനിൽ നിന്ന് രക്ഷപ്പെടാനായ പുറത്തേക്കിറങ്ങിയവരെ അതിന് അനുവദിക്കാതെ കല്ലെറിയുകയായിരുന്നു. സംഭവം നരഹത്യയായി പരിഗണമെന്നും ജാമ്യം അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ വാദിച്ചിരുന്നു. എന്നാൽ, ദീർഘകാലമായി ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് ഫറൂഖിന് ജാമ്യം അനുവദിച്ചത്.
76567