പിഞ്ചുകുഞ്ഞിന് നാവിൽ ചെയ്യേണ്ട ശസ്ത്രക്രിയ ചെയ്തത് ജനനേന്ദ്രിയത്തിൽ; മധുര രാജാജി സർ‍ക്കാർ‍ ആശുപത്രിക്കെതിരെയാണ് ആരോപണം‍


ഒരു വയസുള്ള കുഞ്ഞിന് വായിലെ അസുഖത്തിന് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയ ജനനേന്ദ്രിയത്തിൽ‍ ചെയ്‌തെന്ന് പരാതി. മധുര രാജാജി സർ‍ക്കാർ‍ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർ‍ന്നിരിക്കുന്നത്. ഡോക്ടർ‍മാർ‍ക്കെതിരെ അമീർ‍പാളയം സ്വദേശിയും കുട്ടിയുടെ പിതാവുമായ ആർ‍ അജിത്കുമാർ‍ പരാതി നൽ‍കി. ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. വായിലെ സിസ്റ്റ് നീക്കം ചെയ്യുന്നതിനായി നവംബർ‍ 21നാണ് കുട്ടിയെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. ഓപ്പറേഷൻ തിയേറ്ററിൽ‍ നിന്ന് തിരിച്ച് ബെഡിലേക്ക് മാറ്റിയപ്പോഴാണ് ജനനേന്ദ്രിയത്തിൽ‍ ശസ്ത്രക്രിയ നടത്തിയതായി കണുന്നതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോൾ‍ അവർ‍ക്ക് മറുപടിയില്ലായിരുന്നുവെന്നും അജിത്കുമാർ‍ പറഞ്ഞു. 

തെറ്റ് മനസിലാക്കിയ ഡോക്ടർ‍മാർ‍ പിന്നാലെ തന്നെ നാവിലും ശസ്ത്രക്രിയ നടത്തിയെന്നും മാതാപിതാക്കൾ‍ പറയുന്നു. അടുത്തടുത്ത് രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം സംഭവത്തിൽ‍ വിശദീകരണവുമായി ആശുപത്രി അധികൃതരും രംഗത്തെത്തി. ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ ബ്ലാഡറിൽ‍ കുഴപ്പം കണ്ടെത്തിയെന്നും പിന്നാലെ ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഫിമോസിസ് എന്ന അവസ്ഥയും കണ്ടെത്തിയെന്നും ഇതാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്നും ഡോക്ടർ‍മാർ‍ പറയുന്നു. രണ്ട് തവണ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവരുടെ വാദം. രണ്ട് ശസ്ത്രക്രിയ നടത്തുന്ന കാര്യം ഡോക്ടർ‍മാർ‍ അറിയിച്ചിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ‍ പരാതി നൽ‍കിയിട്ടുണ്ട്. ജിആർ‍എച്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽ‍കിയിരിക്കുന്നത്.

article-image

yrturtuyrt6

You might also like

Most Viewed