രാഹുൽ ഗാന്ധിയെ സദ്ദാം ഹുസൈനെ പോലെ തോന്നുന്നുവെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിന്റെ മുഖം മാറിയെന്നും ഇപ്പോൾ സദ്ദാം ഹുസൈനെപ്പോലെയാണെന്നും പരാമർശം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് ശർമ്മയുടെ പ്രസ്താവന. അതേസമയം അസം മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കോൺഗ്രസ്സും രംഗത്തുവന്നു.
“രാഹുൽ ഗാന്ധിയുടെ പുതിയ ലുക്കിൽ കുഴപ്പമൊന്നുമില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു. പക്ഷേ ലുക്ക് മാറ്റണമെങ്കിൽ വല്ലഭായ് പട്ടേലിനെപ്പോലെയോ ജവഹർലാൽ നെഹ്‌റുവിനെപ്പോലെയോ ആക്കാമായിരുന്നു. ഗാന്ധിജിയെപ്പോലെയാണെങ്കിൽ അതിലും നല്ലത്, പക്ഷേ നിങ്ങൾ ഇപ്പോൾ സദ്ദാം ഹുസൈനെപ്പോലെ കാണപ്പെടുന്നത് എന്തുകൊണ്ട്?” ∠ റാലിയിൽ സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
“രാഹുൽ ഗാന്ധി ഹിമന്ത ബിശ്വ ശർമ്മയേക്കാൾ കൂടുതൽ പ്രാധാന്യം തന്റെ വിശ്വസ്ത നായയ്ക്ക് നൽകിയത് നന്നായി.” ∠ രാഹുൽ ഗാന്ധിയുടെ രൂപത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അഭിപ്രായങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) വിമർശിച്ച് കോൺഗ്രസ് വക്താവ് അൽക്ക ലാംബ പറഞ്ഞു. “ബിജെപിയെ നോക്കി ചിരിക്കാൻ തോന്നുന്നു. അവർ ഇത്ര താഴ്‌ന്നുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ അവർ ഭാരത് ജോഡോ യാത്രയിൽ ഞെട്ടിപ്പോയി. അവരുടെ നേതാവും (പിഎം മോദി) അടുത്തിടെ താടി വളർത്തിയിരുന്നു, പക്ഷേ ഞങ്ങൾ ഒന്നും പറഞ്ഞില്ല. ഞങ്ങൾ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.
r78t68