ചൈനയിൽ വീണ്ടും കോവിഡ് മരണം


ചൈനയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആറുമാസത്തിനിടെ ഇതാദ്യമാണ് ചൈനയിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് തലസ്ഥാന നഗരമായ ബെയ്ജിംഗിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.

കോവിഡ് വ്യാപനം തടയുന്നതിനായി ചായോംഗ് ജില്ലയിലെ സ്കൂളുകൾ ഓൺലൈനാക്കുകയും ഓഫീസുകളും ഭക്ഷണശാലകളും അടക്കുകയും ചെയ്തു. അനാവശ്യമായി പുറത്തുപോവരുതെന്ന് പ്രദേശവാസികൾക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 24,2435 പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. 621 പുതിയ കേസുകളാണ് ബെയ്ജിംഗിൽ മാത്രം റിപ്പോർട്ട് ചെയ്തത്.

article-image

AA

You might also like

  • Lulu Exchange
  • Straight Forward

Most Viewed