40 ബിജെപി, കോൺഗ്രസ് പ്രവർ‍ത്തകർ‍ ഷിൻഡേയുടെ ശിവസേനയിൽ‍


മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കോൺഗ്രസിനും തിരിച്ചടിയായി നേതാക്കളുടേയും പ്രവർ‍ത്തകരുടേയും കൊഴിഞ്ഞുപോക്ക്. ലാതൂരിൽ‍ നിന്നുള്ള 40 ബിജെപി, കോൺഗ്രസ് പ്രവർ‍ത്തകർ‍ ഞായറാഴ്ച്ച മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻ‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് ചേക്കേറി. മുംബൈയിൽ‍ നടന്ന ചടങ്ങിൽ‍ ഷിൻഡെയുള്ള സാന്നിധ്യത്തിലാണ് നേതാക്കളുടെ ശിവസേന പ്രവേശനം.

ബിജെപി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബാലാജി അഡ്‌സുൽ‍, ജില്ലാ പഞ്ചായത്ത് അംഗം രാജ്കുമാർ‍ കലാം, മുൻ കോർ‍പ്പറേറ്റർ‍ ഉൾ‍പ്പെടെയാണ് ബിജെപി വിട്ടത്. ഇതേ ആഴ്ച്ചയിൽ‍ തന്നെ താക്കറെ ക്യാമ്പിൽ‍ നിന്നുള്ള എംപി ഗജാനൻ കിർ‍തികാർ‍ ഷിൻഡെയുടെ ബാലാസേഹേബാൻചി ശിവസേനയിൽ‍ ചേർ‍ന്നിരുന്നു. ബിജെപിക്കൊപ്പം നിന്ന് കോൺ‍ഗ്രസിനെതിരെ പോരാടിയിരുന്നവരാണ് തങ്ങളെന്നും എന്നാൽ‍ നിലവിൽ‍ സംസ്ഥാനത്തെ സ്ഥിതി മാറിയെന്നും പാർ‍ട്ടി വിട്ടെത്തിയ നേതാക്കൾ‍ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ബിജെപിയുടെ സഹായത്തോടെ വിമത നീക്കം നടത്തി ശിവസേന ഷിൻഡെ പിളർ‍ത്തിയത്. പിന്നീട് യഥാർ‍ത്ഥ ശിവസേന തന്റെ നേതൃത്വത്തിലുള്ള വിഭാഗമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയെയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഏക്‌നാഥ് ഷിൻഡെ സമീപിച്ചിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ്. അതേസമയം, ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് കനത്ത തിരിച്ചടിയാണ് ഉള്ളത്.

മിക്കവാറും നേതാക്കൾ ഷിൻഡെയ്ക്കൊപ്പം പോയിക്കഴിഞ്ഞു. ഇപ്പോൾ മഹാരാഷ്ട്ര ഭരിക്കുന്നത് ഷിൻഡെയുടെ ശിവസേനയും ബിജെപിയും ചേർന്നാണ്. മഹാവികാസ് അഘാടി സഖ്യം അമ്പേ പരാജയപ്പെട്ട നിലയിലാണ്. ഉദ്ധവ് താക്കറേയുടെയും മകൻ ആദിത്യ താക്കറേയുടെയും പുതിയ പാളയത്തിലെ ചേക്കേറാൻ അണികളിൽ നേരത്തെ തന്നെ അതൃപ്തി ഉണ്ടാക്കിയിരുന്നു.

article-image

gdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed