10 വർഷത്തിൽ ഒരിക്കൽ ആധാർ രേഖ പുതുക്കാം, നിർബന്ധമല്ല

ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ 10 വർഷത്തിലൊരിക്കൽ പുതുക്കാം. ഇതുപക്ഷേ നിർബന്ധമല്ല. 2016ലെ ആധാർ ചട്ടങ്ങളിൽ ഇന്നലെ കേന്ദ്രം വരുത്തിയ ഭേദഗതിയെക്കുറിച്ചാണ് കേന്ദ്ര ഐടി മന്ത്രാലയം വ്യക്തത വരുത്തിയത്. അപ്‌ഡേഷൻ നിർബന്ധമല്ലെങ്കിലും 10 വർഷത്തിലൊരിക്കൽ അനുബന്ധ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് ഭേദഗതിയുടെ ഉദ്ദേശമെന്ന് കേന്ദ്രം വ്യക്തമാക്കി.
ആധാർ വിവരങ്ങളുടെ സ്വീകാര്യത ഉറപ്പാക്കാനാണിത്. ആധാർ വെബ്‌സൈറ്റ് വഴിയോ അക്ഷയ സെന്ററുകൾ ഉൾപ്പെടെയുളള ആധാർ കേന്ദ്രങ്ങൾ വഴിയോ രേഖ അപ്‌ഡേറ്റ് ചെയ്യാം.
goh