5ജി സേവനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും


ഇന്ത്യയിൽ 5ജി സേവനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും. സേവനങ്ങളുടെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ∍ഇന്ത്യ മൊബൈൽ കോൺഗ്രസിൽ∍ നിർവഹിക്കും. ടെലികമ്മ്യൂണിക്കേഷൻസ് ഡിപാർ‍ട്ട്മെന്‍റും, സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ്. ഇവിടെ വെച്ചാകും 5ജി പ്രഖ്യാപനം നടക്കുക. രാജ്യത്ത് 5ജി സേവനം ആരംഭിക്കുമെന്ന് സ്വാതന്ത്രൃ ദിനത്തിൽ‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ടെലികോം സേവനങ്ങളേക്കാൾ‍ പത്ത് മടങ്ങ് വേഗതയുള്ളതായിരിക്കും 5ജി സേവനമെന്നും മോദി വ്യക്തമാക്കി.

ഒപ്റ്റിക്കൽ‍ ഫൈബർ‍ സേവനങ്ങൾ‍ ഗ്രാമങ്ങളിൽ‍ എത്തുമെന്നും ഇന്‍റർ‍നെറ്റ് സേവനം എല്ലാ മുക്കിലും മൂലയിലും ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർ‍ത്തു. നേരത്തെ ഐ.ടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവും ഒക്ടോബറിൽ‍ 5ജി സർ‍വീസുകൾ‍ ആരംഭിക്കുമെന്ന സൂചന നൽ‍കിയിരുന്നു. 5ജിയുടെ പ്രഖ്യാപനത്തിന് ശേഷം സർ‍വീസുകളുടെ പരിധി ഉയർ‍ത്തുമെന്നും മൂന്ന് വർ‍ഷങ്ങൾ‍ക്കുള്ളിൽ‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

article-image

cxjcj

You might also like

  • Straight Forward

Most Viewed