രാഹുലിന് ഒരിക്കലും പ്രധാനമന്ത്രിയാകാനാകില്ലെന്ന് ഖുഷ്ബു


രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ കോൺഗ്രസിനുള്ളിൽ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന നടി ഖുഷ്ബു സുന്ദർ. രാഹുലിന് ഒരിക്കലും പ്രധാനമന്ത്രിയാകാനാകില്ലെന്നും അവർ പറഞ്ഞു. രാഷ്ട്രത്തിനെതിരെ സംസാരിക്കുന്നവരെയും മതവിദ്വേഷം പടർത്തുന്നവരെയുമാണ് രാഹുൽ ഭാരത യാത്രയ്ക്കിടെ സന്ദർശിക്കുന്നതെന്നും ഖുഷ്ബു കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി രാജിവച്ചപ്പോൾ അടുത്ത കോൺഗ്രസ് പ്രസിഡണ്ടായി നേതൃത്വം ഒരു പേരു ചോദിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെയാണ് ഞാൻ നിർദേശിച്ചത്. എന്നാൽ എനിക്ക് പുറത്തു പോകേണ്ടി വന്നു. ഒരു പേര് നിർദേശിക്കാനുള്ള സ്വാതന്ത്ര്യം പോലും കോൺഗ്രസിലില്ല. −അവർ ആരോപിച്ചു. .

രാഹുലിനെ സമീപിച്ച് അധ്യക്ഷ സ്ഥാനമേറ്റെടുക്കണമെന്ന നാടകമാണ് ഇനി ആ പാർ‍ട്ടിയിൽ നടക്കാൻ പോകുന്നത്. കോൺഗ്രസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായി. അവർക്ക് പെട്ടെന്നൊന്നും അധികാരത്തിൽ വരാൻ കഴിയില്ല− എൻഡിടിവി ചർച്ചയിൽ സംസാരിക്കവെ ഖുഷ്ബു കൂട്ടിച്ചേർത്തു. എന്നാൽ ചർ‍ച്ചയിൽ‍, എന്നാണ് സിന്ധ്യയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചത് എന്ന കോൺ‍ഗ്രസ് വക്താവ് രോഹൻ ഗുപ്തയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അവർ‍ക്കായില്ല. 2020 ഒക്ടോബറിലാണ് ഖുഷ്ബു കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവർ കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ദേശീയ വക്താവായിരുന്നു.

article-image

zgdxdh

You might also like

Most Viewed