പാർലിമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കായുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് ബഹ്റൈൻ

പാർലിമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കായുള്ള നടപടിക്രമങ്ങൾ ബഹ്റൈനിലാംരഭിച്ചു. തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. . നാല് ഗവർണറേറ്റുകളിലുമായി തുറന്ന സൂപ്പർവൈസറി സെന്‍ററുകൾ മുഖേനയും vote.bh എന്ന ഇലക്ഷൻ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലും വോട്ടർമാർക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. വോട്ടർ പട്ടികയിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തുന്നതിന് സെപ്റ്റംബർ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷമായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
കോവിഡ് -19 ബാധിതരായവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ഈസ കൾച്ചറൽ സെന്‍റററിൽ നടന്ന വാർത്താസമ്മേളനത്തിൽ നീതി, ഇസ്ലാമിക് കാര്യ മന്ത്രിയും തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനുമായ നവാഫ് അൽ മാവ്ദ പറഞ്ഞു.നവംബർ 12ന് രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.റീപോളിങ് ആവശ്യമായി വന്നാൽ നവംബർ 19ന് നടക്കും. സ്ഥാനാർഥികളാകാൻ താൽപര്യമുള്ളവർക്ക് ഒക്ടോബർ അഞ്ച് മുതൽ ഒമ്പത് വരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. വിദേശത്തുള്ളവർക്കായി അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസി, കോൺസുലേറ്റ്, നയതന്ത്രമിഷൻ എന്നിവിടങ്ങളിൽ നവംബർ എട്ടിന് വോട്ടെടുപ്പ് നടക്കും.
ോ