ഹൈദരബാദിൽ ഐഐടി കാമ്പസിലെ വിദ്യാർഥി മരിച്ച നിലയിൽ

ഹൈദരബാദിൽ ഐഐടി കാമ്പസിലെ രണ്ടാം വർഷ എംടെക് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
fbgcxh