ചൈനീസ് ഫോണുകൾ നിരോധനം ആലോചനയില്ലെന്ന് കേന്ദമന്ത്രി രാജീവ് ചന്ദ്രശേഖർ


12,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ രാജ്യത്ത് നിരോധിക്കില്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യന്‍ ഫോണുകള്‍ക്ക് വിപണിയില്‍ ഇടം ഉറപ്പാക്കും, അതിനര്‍ഥം വിദേശ കമ്പനികളെ ഒഴിവാക്കുമെന്നല്ലെന്നും മന്ത്രി വ്യക്തമാക്കി.

കുറഞ്ഞ വിലയുള്ള ഫോണുകളുടെ വിപണിയിൽ ചൈനീസ് ആധിപത്യം കുറയ്ക്കാൻ ഇത്തരമൊരു നീക്കം ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.   

ഇത്തരത്തില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു. "വിദേശ ബ്രാന്‍ഡുകളെ ഒഴിവാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്ത്യന്‍ വിതരണക്കാര്‍ക്കും ഇടം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കും' - മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

article-image

aa

You might also like

  • Straight Forward

Most Viewed