മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ


തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ റൂവി അൽ‍ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാർ‍ട്ട്മെന്‍റിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. 

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മനാഫ് ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

article-image

dhhf

You might also like

  • Lulu Exchange
  • Straight Forward

Most Viewed