പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും; 10 മുതല്‍ 65 രൂപ വരെ വര്‍ധിക്കും


സെപ്തംബര്‍ ഒന്ന് മുതല്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിക്കും. 10 മുതല്‍ 65 രൂപയുടെ വരെ വര്‍ധനവാണ് നിരക്കുകളില്‍ ഉണ്ടാകുക. കാറുകള്‍ ഒരു ഭാഗത്തേക്ക് പോകാന്‍ നല്‍കിയിരുന്ന ടോള്‍ നിരക്ക് 80ല്‍ നിന്ന് 90 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 120 രൂപയായിരുന്നത് 135 രൂപയാകും. ബസുകളുടെയും ലോറികളുടെയും ടോള്‍ നിരക്ക് 275ല്‍ നിന്ന് 315 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 475 രൂപ നല്‍കണം. നേരത്തെ 415 രൂപയായിരുന്നു. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടേത് 445ല്‍ നിന്ന് 510 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140ല്‍ നിന്ന് 160 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയുമായി വര്‍ധിക്കും. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.

article-image

aa

You might also like

  • Straight Forward

Most Viewed