പശ്ചിമേഷ്യൻ സംഘർഷം: ഒമാൻ സുൽത്താനുമായി ഫോണിൽ സംസാരിച്ച് മോദി


ശാരിക

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. എക്സ് (X) അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ഈ വിവരം പങ്കുവെച്ചത്. മേഖലയിൽ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരുന്നതിന് ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഒമാൻ ജനതയ്ക്ക് പ്രധാനമന്ത്രി പെരുന്നാൾ ആശംസകളും നേർന്നു.

ഒമാന്റെ പരമാധികാരത്തിന് മേലുണ്ടായ കടന്നുകയറ്റത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കാൻ ഒമാൻ നടത്തുന്ന പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ നേതാക്കൾ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed