ബിഹാർ സ്പീക്കർ വിജയ് കുമാർ സിൻഹ രാജിവച്ചു


ബിഹാർ സ്പീക്കർ വിജയ് കുമാർ സിൻഹ രാജിവച്ചു. ബിജെപിയിൽനിന്നുള്ള സിൻഹ തനിക്കെതിരായ അവിശ്വാസ പ്രമേയം നിയമസഭയിൽ  വരുന്നതിനു തൊട്ടുമുൻപാണ് രാജിവച്ചത്. നിയമസഭാ സമ്മേളനം ആരംഭിച്ച ഉടനെ സ്പീക്കർ രാജി തീരുമാനം അറിയിച്ചു. സ്പീക്കറിൽ സംശയം  ഉന്നയിക്കുന്നതിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഭരണകക്ഷിയോടായി ചോദിച്ചു. ജനങ്ങൾ തീരുമാനമെടുക്കുമെന്നും  അദ്ദേഹം പറഞ്ഞു.

മഹാസഖ്യ സർക്കാർ അധികാരമേറ്റതിനു പിന്നാലെ സ്പീക്കർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സിൻഹ ചെവിക്കൊണ്ടിരുന്നില്ല.  ഇതോടെ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുവാൻ‌ ഭരണകക്ഷി തീരുമാനിച്ചിരുന്നു. മുതിർന്ന ആർജെഡി നേതാവ് അവധ് ബിഹാരി ചൗധരി  പുതിയ സ്പീക്കറായേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed