വനിതകൾക്കായി കേന്ദ്രത്തിന്റെ പുതുവർഷ സമ്മാനം; ജൻ ധൻ വഴി ക്രെഡിറ്റ് കാർഡും ഇൻഷുറൻസും വരുന്നു
ഷീബ വിജയൻ
രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകൾക്ക് സന്തോഷം പകരുന്ന പദ്ധതികൾ കേന്ദ്ര സർക്കാർ അണിയറയിൽ ഒരുക്കുന്നു. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ജൻ ധൻ അക്കൗണ്ടുള്ള വനിതകൾക്കായി പ്രത്യേക ക്രെഡിറ്റ് കാർഡുകളും കുറഞ്ഞ പലിശയിൽ വായ്പകളും ഇൻഷുറൻസ് പരിരക്ഷയും പ്രഖ്യാപിച്ചേക്കും. പ്രവർത്തനരഹിതമായ ജൻ ധൻ അക്കൗണ്ടുകൾ സജീവമാക്കുന്നതിനും സ്ത്രീകളുടെ സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനുമായി നിതി ആയോഗ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഗ്രാമീണ സംരംഭങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും കൂടുതൽ കരുത്ത് പകരുന്നതാകും ഈ പദ്ധതികൾ.
acdssadsa

