പി. ജയരാജന്‍റെ പേരിൽ ഓൺലൈനിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ് സംഘം
                                                            മുതിർന്ന സിപിഎം നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ പി.ജയരാജന്‍റെ പേരിൽ ഓണ്‍ലൈനിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ് സംഘം. ജയരാജന്‍റെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയാണ് വാട്‌സ്ആപ്പ് വഴി സംഘം നിരവധി പേരോട് പണം ആവശ്യപ്പെട്ടത്. സന്ദേശം ലഭിച്ചവർ സംഭവം ജയരാജന്‍റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
ജയരാജന്‍റെ പരാതിയിൽ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ചു സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
												
										