കരൂർ ദുരന്തം: വിജയ്‌ക്ക് സിബിഐ സമൻസ്; ഈ മാസം 12-ന് ഹാജരാകണം
ഷീബ വിജയൻ
ചെന്നൈ: തമിഴഗ വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌ക്ക് സിബിഐ സമൻസ് അയച്ചു. കരൂരിൽ ടിവികെ സംഘടിപ്പിച്ച പ്രചാരണ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴിയെടുക്കുന്നതിനായാണ് നടപടി. ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
2025 സെപ്റ്റംബർ 27-ന് നടന്ന ദുരന്തത്തിൽ കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും നിയന്ത്രണാതീതമായ ജനത്തിരക്കുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. കേസിൽ സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാട്ടി വിജയ് തന്നെയായിരുന്നു സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. നേരത്തെ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല എന്ന പരാതി ഉയർന്നിരുന്നു.
aasASAS

