കാശ്മീർ വിവാദം;‍ കെ.ടി.ജലീലിനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം


കാശ്മീർ‍ വിരുദ്ധ പരാമർ‍ശങ്ങളടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിൽ‍ കെ.ടി ജലീലിനെതിരെ കേസെടുക്കേണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ‍ക്ക് നിയമോപദേശം. എബിവിപി സംസ്ഥാനകമ്മിറ്റി നൽ‍കിയ പരാതിയിൽ‍ കേസെടുക്കേണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ‍ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽ‍കി. വിവാദ പരാമർ‍ശങ്ങളടങ്ങുന്ന പോസ്റ്റ് ജലീൽ‍ പിൻ‍വലിച്ചതിനാൽ‍ കേസ് നിലനിൽ‍ക്കിൽ‍ക്കില്ലെന്നു ചൂണ്ടിക്കാണിച്ചാണ് കേസെടുക്കേണ്ടെന്ന് നിർ‍ദേശം നൽ‍കിയത്. വിവാദഫേസ്ബുക്ക് പോസ്റ്റിൽ‍ ജലീലിനെതിരെ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ‍ പരാതി ലഭിച്ചെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.

കോടതി നിർ‍ദേശത്തെതുടർ‍ന്ന് ഇന്നു പത്തനംതിട്ട കീഴ്വായ്പ്പൂർ‍ പോലീസ് കേസ് രജിസ്റ്റർ‍ ചെയ്തിരുന്നു. ജലീൽ‍ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് എഫ്ഐആർ‍. തിരുവല്ല ജുഡീഷ്യൽ‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. പരാതി നൽ‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ കോടതിയെ സമീപിച്ചതോടെയാണ് നടപടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed