കുട്ടികൾ‍ കെട്ടിയിരുന്ന രാഖി അഴിപ്പിച്ച് ചവറ്റുകൊട്ടയിലെട്ടുവെന്ന് ആരോപണം; സ്‌കൂളിൽ‍ വിവാദം


കുട്ടികൾ‍ കെട്ടിയിരുന്ന രാഖി അഴിപ്പിച്ച് ചവറ്റുകൊട്ടയിലെട്ടുവെന്ന ആരോപണത്തെ തുടർ‍ന്ന് സ്‌കൂളിൽ‍ വിവാദം. കാട്ടിപ്പള്ളയിലെ ഇൻഫന്റ് മേരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സംഭവത്തെ തുടർ‍ന്ന് ഹിന്ദുത്വ പ്രവർ‍ത്തകർ‍ രക്ഷിതാക്കളോടൊപ്പം സ്‌കൂളിലെത്ത് ബഹളം വെച്ചു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ‍ ശാന്തമാക്കിയത്. സ്‌കൂളിൽ‍ സൗഹൃദ ദിനം ആചരിച്ചതിൽ‍ എതിർ‍പ്പില്ലെങ്കിൽ‍ രക്ഷാബന്ധൻ‍ അനുവദിച്ചാൽ‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചുകൊണ്ടാണ് ഹിന്ദുത്വ പ്രവർ‍ത്തകർ‍ സ്‌കൂൾ‍ അധികൃതരെ ചോദ്യം ചെയ്തത്.

രക്ഷാബന്ധൻ നല്ല പാരമ്പര്യമായതിനാൽ‍ സ്വാഗതം ചെയ്യുന്നയാളാണെന്നും സ്‌കൂളിൽ‍ നടന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്നും സ്‌കൂൾ‍ മേധാവി സന്തോഷ് ലോബോ പറഞ്ഞു. രണ്ടു മാസം മമ്പ് മാത്രമാണ് ഇവിടേക്ക് മാറിവന്നതെന്നും ഹിന്ദു സഹോദരങ്ങൾ‍ തനിക്ക് രക്ഷാബന്ധൻ കെട്ടാറുണ്ടെന്നും അത് നല്ല പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. കാസർ‍കോടായിരിക്കുമ്പോൾ‍ ആറു വർ‍ഷവും താൻ രാഖി കെട്ടിയിരുന്നുവെന്നും സന്തോഷ് ലോബോ പറഞ്ഞു.

രാഖി കെട്ടുന്നതിൽ‍ സന്തോഷമേയുള്ളൂവെന്നും സ്ഥിതിഗതികളെ കുറിച്ച് തെറ്റിദ്ധരിക്കരുതെന്നും സ്‌കൂൾ‍ മേധാവി പ്രതിഷേധിച്ചവരോട് അഭ്യർ‍ഥിച്ചു.

You might also like

Most Viewed