ഉത്തർപ്രദേശിൽ വനിതാ ബാങ്ക് മാനേജർക്കെതിരെ ആസിഡ് ആക്രമണം

ഉത്തർപ്രദേശിൽ വനിതാ ബാങ്ക് മാനേജർക്കെതിരെ ആസിഡ് ആക്രമണം. ചാർവ മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രയാഗാരാജ് സ്വദേശിനിയായ ദീക്ഷ സോങ്ക(34) എന്ന യുവതിക്കാണ് പരിക്കേറ്റത്. കൗശാംബി ജില്ലയിലെ ചൈൽ തഹസിലിലെ സയ്യിദ് സരവ ഗ്രാമത്തിലെ ബാങ്കാ ഓഫ് ബറോഡ ബാങ്ക് മാനേജരാണ് ദീക്ഷ.
ജോലിക്കായി സ്‌കൂട്ടറിൽ പോകുകയായിരുന്ന ദീക്ഷയെ തടഞ്ഞ് നിർത്തിയ യുവാക്കാൾ ഇവരുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ദീക്ഷയെ പ്രയാഗ്‌രാജിലുള്ള എസ്ആർഎന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.