വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം; ആറ് പേർക്ക് പരിക്ക്


ഷീബ വിജയൻ
തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് പങ്കെടുത്ത തഞ്ചാവൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് വനിതകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയ പാതയിൽ വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് സെങ്കിപ്പെട്ടിയിൽ വെച്ച് അപകടമുണ്ടായത്.

ബൈക്കിൽ താരത്തെ പിന്തുടരുന്നതിനിടെ വീണ് വിഗ്നേഷ് എന്ന യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവാവിന്റെ കാലിന് ഒടിവുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ കരൂരിൽ നടന്ന ടി.വി.കെ റാലിക്കിടെയുണ്ടായ വലിയ ദുരന്തത്തിൽ നാൽപതോളം പേർ മരിച്ചിരുന്നു.

article-image

efwseferw

You might also like

  • Lulu Exchange
  • Straight Forward

Most Viewed