എ.ഐ.സി.സി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി
ഷീബ വിജയൻ
ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി ഹോളി ആഘോഷിച്ചു. നിറങ്ങളുടെയും സ്നേഹത്തിന്റെയും ഉത്സവമായ ഹോളി എല്ലാവരുടെയും ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സന്തോഷവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്.
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തുമെന്ന് എ.ഐ.സി.സി നിരീക്ഷകൻ സച്ചിൻ പൈലറ്റ് പറഞ്ഞു. പത്ത് വർഷത്തിന് ശേഷം വലിയ ഭൂരിപക്ഷത്തോടെയുള്ള മുന്നേറ്റമായിരിക്കും ഇതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
esdggrf


