തെലങ്കാന ബിജെപി നേതാവ് ജ്ഞാനേന്ദ്ര പ്രസാദ് മരിച്ച നിലയിൽ

തെലങ്കാന ബിജെപി നേതാവ് ജ്ഞാനേന്ദ്ര പ്രസാദിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മിയാപൂരിലെ സ്വന്തം വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പൊലീസ് അദ്ദേഹത്തെ കണ്ടത്തിയത്. സമീപവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിയാപൂർ പൊലീസ് സംഭവസ്ഥലത്തെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും കുറച്ച് ദിവസങ്ങളായി ജ്ഞാനേന്ദ്ര പ്രസാദ് തന്റെ വീട്ടിൽ തന്നെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിലേക്ക് മാറ്റിയിരിക്കുകയാണ്. സിആർപിസി സെക്ഷൻ 174 പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.