ബോംബ് വച്ചു കൊല്ലുമെന്ന ഭീഷണി; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ലഖ്‌നൗ പോലീസിന്‍റെ ഹെൽപ് ലൈൻ വാട്‌സ്ആപ്പ് നമ്പറിലാണ് മൂന്നു ദിവസത്തിനകം മുഖ്യമന്ത്രിയെ ബോംബ് വച്ചു കൊല്ലുമെന്ന ഭീഷണി എത്തിയത്.
ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. സന്ദേശം അയച്ചവരെ ഉടൻ പിടികൂടുമെന്നും തെരച്ചിൽ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു