ഫാ-ലാ-മി-22 സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഫാ-ലാ-മി-22 സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ടൗൺ ഹമലക്കു സമീപം ബൂരിയിലെ അൽ നസീം പൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികളുടെയും മുതിർന്നവരുടെയും കുടുംബങ്ങളുടെയും കലാപരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറി. ജില്ല ഭാരവാഹികളായ മാസിൽ പട്ടാമ്പി, യഹ്‌യ വണ്ടുംതറ, ഷഫീഖ് വല്ലപ്പുഴ, ആഷിഖ് പത്തിൽ, ഫൈസൽ വടക്കഞ്ചേരി, അനസ് നാട്ടുകൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആക്ടിങ് പ്രസിഡന്‍റ് നിസാമുദ്ദീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാരിസ് വി.വി തൃത്താല ആശംസകൾ നേർന്നു. ജില്ല ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതവും നൗഫൽ കെ.പി. പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.