സർക്കാർ സ്ഥാപനങ്ങളിൽ ‘ആർത്തവ അവധി’ ഇല്ലെന്ന് കേന്ദ്രം


സർക്കാർ സ്ഥാപനങ്ങളിൽ ആർത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. സെൻട്രൽ സിവിൽ സർവീസ് അവധി ചട്ടം 1972 പ്രകാരം ആർത്തവത്തിന് നൽകണമെന്ന് പറഞ്ഞിട്ടില്ലെന്നും അത്തരമൊരു കാര്യം പരഗിണനയിലില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.കേന്ദ്ര സർക്കാർ ആർത്തവ ശുചിത്വത്തിനായി 2011 മുതൽ തന്നെ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ആർത്തവ ദിനത്തിൽ അതികഠിനമായ വയറ് വേദന, കാൽ വേദന, നടു വേദന, ഛർദി, തലകറക്കം തുടങ്ങി വലിയ ശാരീരിക അസ്വാസ്ഥ്യങ്ങളാണ് സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് സ്ത്രീകൾക്ക് അവധി നൽകുന്ന രീതിയാണ് ആർത്തവ അവധി. ജപ്പാൻ, ഇൻഡോണേഷ്യ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ആർത്തവ അവധിയുണ്ട്. ഇന്ത്യയിൽ നിലവിൽ ആർത്തവ അവധി നടപ്പാക്കിയിട്ടില്ല. ഏതാനും ചില സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് ആർത്തവ അവധി നൽകുന്നത്.

You might also like

Most Viewed