ഡൽഹിയിൽ ഫ്രിഡ്ജിനകത്ത് 50 കാരന്റെ മൃതദേഹം


ഡൽഹിയിൽ റെഫ്രിജറേറ്ററിന് അകത്ത് നിന്നും 50 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. സാകിർ എന്നയാളാണ് കൊല്ലപ്പെട്ടത്. വടക്കൻ ഡൽഹിയിലെ ഗൗതം പുരിയിലാണ് സംഭവം. ബന്ധുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാകിറിനെ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ഭാര്യയും മക്കളുമായി പിരിഞ്ഞ സാകിർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. കൊലപാതകത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

You might also like

Most Viewed