പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപിക്കൊപ്പം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്ന് കെസി വേണുഗോപാൽ


ജുഡീഷ്യറി പോലും സ്വാധിനിക്കപ്പെടുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപിക്കൊപ്പം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ ബിജെപിയുടെ ഇലക്ഷൻ ഡിപ്പാർട്ട്മെന്റായി മാറി. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് രാഷ്രീയ അജണ്ടയുടെ ഭാഗമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചൊവാഴ്ച ഹാജരാകണമെന്ന് ഇ ഡി ഇന്നലെ അറിയിച്ചത്. നേരത്തെ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് ശേഷം സോണിയയെ വിട്ടയച്ചിരുന്നു.

യങ്ങ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന ചോദ്യങ്ങൾ സോണിയയോട് ഇ.ഡി ചോദിച്ചതായാണ് വിവരം.ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആസ്ഥാനത്തും ഡൽഹിയിലും വൻ പ്രതിഷേധമാണ് ഇന്നലെ ഉയർ‍ന്നത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇ.ഡി ചുരുക്കിയത്.

നേരത്തേ, ജൂൺ 8ന് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊറോണ രോഗബാധിതയായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വിശദമായി ചോദ്യം ചെയ്തു.

You might also like

Most Viewed