മഹാരാഷ്‌ട്രയിൽ കനത്ത മഴ; വീടു തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

മഹാരാഷ്‌ട്രയിൽ അമരാവതിയിൽ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് അമ്മയും ഏഴുവയസുള്ള കുട്ടിയും മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ആറിന് നാഗ്പുരിൽ നിന്ന് 150 കീമീ അകലെ ഫുബാഗാവിലാണു സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.