മുലായം സിംഗ് യാദവിന്റെ പത്നി സാധന ഗുപ്ത അന്തരിച്ചു


മുൻ ഉത്തർ‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർ‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർ‍ന്ന് ദീർ‍ഘകാലമായി ചികിത്സയിലായിരുന്നു. നാലുദിവസം മുന്‍പ് ഗുർ‍ഗാവിലെ മേധാന്‍ത ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനില ഗുരുതരമായതിനെത്തുടർ‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പ്രദീക് യാദവ് മകനും ബിജെപി നേതാവ് അപർ‍ണ്ണ യാദവ് മരുമകളുമാണ്.

You might also like

  • Straight Forward

Most Viewed