ഞെട്ടിക്കുന്ന റിപ്പോർട്ട്: മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത് മലിനജലം
ഷീബ വിജയൻ
ഭോപ്പാൽ: മധ്യപ്രദേശിലെ 88 ശതമാനം സർക്കാർ ആശുപത്രികളിലും വിതരണം ചെയ്യുന്നത് കുടിക്കാൻ യോഗ്യമല്ലാത്ത മലിനജലമാണെന്ന് കേന്ദ്ര സർക്കാരിന്റെ 'ജൽ ജീവൻ മിഷൻ' റിപ്പോർട്ട്. സംസ്ഥാനത്തെ കുടിവെള്ള സാംപിളുകളിൽ 36.7 ശതമാനവും ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളും രാസപദാർത്ഥങ്ങളും അടങ്ങിയതാണെന്ന് കണ്ടെത്തി. ഇൻഡോറിൽ മലിനജലം കുടിച്ച് 18 പേർ മരിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഗോത്ര വർഗ്ഗ ഗ്രാമങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
asxza

