ചൈനയിലെ ഷാങ്ഹായ് പ്രദേശത്തെ ആശുപത്രിയിൽ‍ അക്രമിയുടെ കുത്തേറ്റ് നാലു പേർ‍ക്ക് പരിക്ക്


ചൈനയിലെ ഷാങ്ഹായ് പ്രദേശത്തെ ആശുപത്രിയിൽ‍ അക്രമിയുടെ കുത്തേറ്റ് നാലു പേർ‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ‍ അറിയിച്ചു. ഷാങ്ഹായ് പ്രദേശത്തെ റൂയ്ജിൻ ആശുപത്രിലാണ് സംഭവം. ആക്രമണം നടന്നതായി വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി .ഔട്ട് പേഷ്യന്‍റ് വിഭാഗത്തിന്‍റെ ഏഴാം നിലയിൽ‍ കത്തിയുമായി ആൾ‍ക്കൂട്ടത്തെ ബന്ദികളാക്കിയ നിലയിലാണ് അക്രമിയെ കണ്ടെത്തിയത്.  

ബന്ദികളാക്കിയവരെ ഉപദ്രവിക്കുമെന്ന് ഇയാൾ‍ ഭീഷണിപ്പെടുത്തിയതിനെ തുടർ‍ന്ന് പോലീസ് ഇയാൾ‍ക്കുനേരെ വെടിയുതിർ‍ത്താണ്  കീഴ്‌പ്പെടുത്തിയത്. സംഭവത്തെതുടർ‍ന്ന് ആക്രമണം നടന്ന ആശുപത്രിയിൽ‍ പൊതുജനങ്ങൾ‍ക്ക് പ്രവേശനം വിലക്കി. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed