നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി; മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും


മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവച്ചതോടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി.ബിജെപിയുടെ നിർണായക പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതൃയോഗം ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയിൽ ചേരും.

ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യും. ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഫട്‌നാവിസ് ഉടൻ ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണും. വിമത എംഎൽഎമാർ ഇന്നലെ രാത്രി ഗോവയിലെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിമതരുമായി കൂടിക്കാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി.

സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ഫട്‌നാവിസ് ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളും ചർച്ചകളും പൂർത്തീകരിക്കാൻ രണ്ടോ മൂന്നോ ദിവസങ്ങൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് 106 എംഎൽഎമാരാണ് ഉളളത്. 12 സ്വതന്ത്രരുടെയും 39 ശിവസേന വിമതരുടെയും പിന്തുണ ഉറപ്പിച്ച് അധികാരത്തിലെത്താനാണ് നീക്കം. കോൺഗ്രസിന് 44 അംഗങ്ങളും എൻസിപിക്ക് 53 അംഗങ്ങളുമാണ് ഉളളത്. ഉദ്ധവിനെ അനുകൂലിക്കുന്ന 16 ശിവസേന എംഎൽഎമാരും ഉണ്ട്.

You might also like

Most Viewed