ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ ഭ​യ​മി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി


ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി. എത്ര സമയം വേണമെങ്കിലും ചോദ്യം ചെയ്യലിന് ഇരിക്കാന്‍ താന്‍ തയാറാണെന്നും രാഹുല്‍ പറഞ്ഞു.തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. പ്രവര്‍ത്തകരും ജനങ്ങളും ഒപ്പമുണ്ട്. ഇഡി വിഷയം ചെറുതാണെന്നും അത് വിട്ടേക്കൂവെന്നും രാഹുല്‍ പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്‍റെ സേനാ വിഭാഗത്തെ ദുര്‍ബലപ്പെടുത്തുകയാണ്. പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു തവണയാണ് രാഹുലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ചൊവാഴ്ച മാത്രം 12 മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്.

You might also like

Most Viewed