നാൽപത് എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ


മഹാരാഷ്ട്രയില്‍ 40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. ശിവസേനയിലെ വിമത എംഎല്‍എമാരെ കൂടാതെ ഏഴ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്ന് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെട്ടു.

എംഎല്‍എമാരെ അര്‍ധരാത്രിയോടെ സൂറത്തില്‍ നിന്നും ആസാമിലെ ഗുവാഹത്തിയിലേക്ക് മാറ്റി. 34 എംഎല്‍എമാര്‍ക്കൊപ്പമുള്ള ഷിന്‍ഡെയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നിനാണ് യോഗം. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എന്‍സിപി എംഎല്‍എമാര്‍ രാവിലെ യോഗം ചേരുന്നുണ്ട്.

എന്നാൽ, ബാലെ സാഹെബ് താക്കറെയുടെ ശിവസേനയെ തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വത്തെ പിന്തുടരുകയാണ് ചെയ്യുന്നതെന്നും ഷിന്‍ഡെ സൂറത്ത് വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

You might also like

Most Viewed