സഹോദരിയുടെ മരണത്തിൽ‍ മനംനൊന്ത യുവാവ് ചിതയിൽ‍ ചാടി ജീവനൊടുക്കി


സഹോദരിയുടെ മരണത്തിൽ‍ മനംനൊന്ത യുവാവ് ചിതയിൽ‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ സാഗർ‍ ജില്ലയിലെ മജ്ഗവാനിലാണ് സംഭവം. ചിതയിൽ‍ ചാടിയതിനെ തുടർ‍ന്ന് ഗുരുതര പൊള്ളലേറ്റ 21കാരനാണ് മരിച്ചത്. കിണറ്റിൽ‍ തെന്നി വീണതിനെ തുടർ‍ന്നാണ്  ജ്യോതി ദാഗ എന്ന യുവതി മരിച്ചത്. അന്ന് തന്നെ യുവതിയെ ദഹിപ്പിക്കാൻ അന്ത്യകർ‍മ്മങ്ങളും നടത്തി. 

ചിതയ്ക്ക് തീ കൊളുത്തിയതിന് ശേഷം ബന്ധുക്കൾ‍ മടങ്ങിയെങ്കിലും പെൺകുട്ടിയുടെ സഹോദരൻ കരൺ ശ്മശാനത്തിലേക്ക് തന്നെ മടങ്ങിയെത്തി.  സഹോദരിയുടെ ചിതയിൽ‍ വണങ്ങിയ കരൺ‍ അതിലേക്ക് എടുത്തുചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവർ‍ കരണിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ കരൺ‍ മരിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed