കെഎസ്ആർടിസിക്ക് 145.17 കോടിയുടെ ധനസഹായം


കെഎസ്ആർടിസിക്ക് 145.17 കോടി ധനസഹായം അനുവദിച്ച് ധനകാര്യവകുപ്പ് . ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട  തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. 

ശന്പളം നൽകാൻ മുന്പ് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. 35 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. അതിനിടെ ശന്പളം വൈകുന്നതിനെതിരായ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്‍റെ തീരുമാനം. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.

You might also like

  • Straight Forward

Most Viewed