ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ് ജ​യ്ശ​ങ്ക​ര്‍


വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസീന്‍ അമീര്‍ അബ്ദുല്ലാനുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. പരാമര്‍ശം വിവാദമായതിനുശേഷം ആദ്യമാണ് വിദേശകാര്യമന്ത്രി ഒരു മുസ്ലീം രാജ്യത്തിന്‍റെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.   വാണിജ്യ മേഖലയില്‍ പരസ്പര സഹകരണം സംബന്ധിച്ച കരാറില്‍ ഇരുപക്ഷവും ഒപ്പുവച്ചു. അഫ്ഗാനിലെയും യുക്രെയ്നിലെയും പ്രതിസന്ധിയും ചര്‍ച്ചയായി. ഇറാന്‍റെ ആണവകരാറും യോഗത്തില്‍ ചര്‍ച്ചയായി. 

You might also like

Most Viewed