ഗോവയിൽ ബ്രിട്ടീഷ് യുവതി മാനഭംഗത്തിനിരയായി; ഗോവൻ സ്വദേശി അറസ്റ്റിൽ


ഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഗോവൻ സ്വദേശി അറസ്റ്റിൽ. ഗോവ സ്വദേശിയായ ജോയൽ വിൻസെന്‍റ് ഡിസൂസയാണ് അറസ്റ്റിലായത്. നോർത്ത് ഗോവയിലെ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ജൂൺ രണ്ടിനാണ് ബ്രിട്ടീഷ് വനിതയെ ഇയാൾ മാനഭംഗപ്പെടുത്തിയത്.

തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഗോവ പോലീസിന് ലഭിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഗോവ പോലീസ് പറഞ്ഞു. പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദന്പതികൾ സമീപിച്ചത്. തുടർന്ന് അധികൃതർ ഗോവ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.

You might also like

Most Viewed