വ്യാപക പരാതി; ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രം


ഉപയോക്താക്കളിൽ‍ നിന്ന് വ്യാപക പരാതികൾ‍ ഉയർ‍ന്നതിനെ തുടർ‍ന്ന് ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രസർ‍ക്കാർ. യാത്രാനിരക്കുകൾ‍, ക്യാബുകൾ‍ക്കുള്ളിൽ‍ എയർ‍ കണ്ടീഷനിംഗ് നിഷേധിക്കുന്ന ഡ്രൈവർ‍മാർ, മര്യാദയില്ലാത്ത പെരുമാറ്റം, ഓർ‍ഡർ‍ റദ്ദാക്കലുകൾ‍ എന്നിവ സംബന്ധിച്ച് ഉപയോക്താക്കളിൽ‍ നിന്ന് ഉയർ‍ന്നുവരുന്ന പരാതിയെ തുടർ‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തരം പരാതികളിൽ‍ ഉപയോക്താക്കളുടെ അവകാശലംഘനമുണ്ടെന്നാണ് നോട്ടീസിൽ‍ പറയുന്നത്. നോട്ടിസിന് മറുപടി നൽ‍കാൻ കമ്പനികൾ‍ക്ക് കേന്ദ്രസർ‍ക്കാർ‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 

ശരിയായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനത്തിന്‍റെ അഭാവം, സേവനങ്ങളിലെ കുറവ്, അകാരണമായ റദ്ദാക്കൽ, ചാർ‍ജുകൾ‍ സംബന്ധിച്ച വിഷയം തുടങ്ങിയവയാണ് സെൻ‍ട്രൽ‍ കൺസ്യൂമർ‍ പ്രൊട്ടക്ഷൻ അഥോറിറ്റി ചൂണ്ടിക്കാണിക്കുന്നത്.

You might also like

Most Viewed