ഇന്ത്യയിൽ ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു


രാജ്യത്ത് പാചക വാതക വില ആയിരം കടന്നു. ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. ഇതോടെ 14.2 കിലോ സിലിണ്ടറിന്‍റെ വില 1006.50 രൂപയായി. കഴിഞ്ഞ മാർച്ചിലാണ് അവസാനമായി പാചകവാതക വിലയിൽ‍ വർധനയുണ്ടായത്. ഒന്നരമാസത്തിന് ശേഷമാണ് വർധനയുണ്ടായിരിക്കുന്നത്. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്‍റെ നിലവിലെ വില. 

കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വർ‍ധിപ്പിച്ചത്. 

ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്കു കൂട്ടിയത്.

You might also like

  • Straight Forward

Most Viewed