മാധ്യമ സ്വാതന്ത്ര്യ സൂചിക: 150-ാം സ്ഥാനത്തേക്ക് താഴ്ന്ന് ഇന്ത്യ


ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 180 രാ ജ്യങ്ങളുടെ പട്ടികയിൽ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടിൽ ഇന്ത്യ 150-ാം സ്ഥാനത്തേക്ക് താഴ്ന്നു. നേരത്തേ ഇത് 142 ആയിരുന്നു. മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന ഇന്ത്യയുടെ കൂടെ അ യൽരാജ്യങ്ങളായ മ്യാൻമർ (176), ചൈന (175), പാക്കിസ്ഥാൻ (157), ശ്രീലങ്ക (146), ബംഗ്ലദേശ് (162) എന്നിവയുമുണ്ട്. നോർവേ, ഡെന്മാർക്ക്, സ്വീഡൻ എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും താഴെ ഉത്തര കൊറിയ. തൊട്ടു മുകളിൽ എറിട്രിയ(179), ഇറാൻ (178), തുർക്ക്മെനിസ്ഥാൻ (177) എന്നിവയും. വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവുമാണ് പ്രധാനമായും റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പരിഗണിച്ചത്. ഇന്ത്യയിലെ 70 ശതമാനത്തോളം മാധ്യമങ്ങളേയും മുകേഷ് അംബാനി അടക്കമുള്ള ഭരണകൂടത്തോട് അടുപ്പമുള്ള കോര്‍പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed